മണിക്കിയിൽ അമ്മ സേവാ ട്രസ്റ്റ് (MAST)


2014 ലിലെ നവരാത്രി ആഘോഷവേളയില്‍, ക്ഷേത്രത്തിന്‍റെ പരിസരത്ത് ചില ദേശവാസികള്‍ മാറാരോഗത്താല്‍ കഷ്ടപ്പെടുന്നത്, അമ്പല കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അവരെ സഹായിക്കുന്നതിനുവേണ്ടി, ഭക്തന്മാരില്‍നിന്ന് ചെറിയ ചെറിയ തുക സമാഹരിച്ച്, ഒരു ഫണ്ട് രൂപീകരിക്കുകയുണ്ടായി. ഈ ഫണ്ട് ഉപയോഗിച്ച്, അമ്പല കമ്മിറ്റി, 2014, ഒക്ടോബര്‍ 1ന്, ഒരു ചെറിയ സദസിനു മുന്‍പാകെ, മാറാരോഗത്താല്‍ കഷ്ട്ടപ്പെടുന്ന നാല് പേര്‍ക്ക്, ഓരോരുത്തര്‍ക്കും 3000/- രൂപ വെച്ച് ധനസഹായം നല്‍കുകയുണ്ടായി. ഇതായിരുന്നു മാക്ടിന്‍റെ തുടക്കം.

അമ്പല കമ്മിറ്റി തിരഞ്ഞെടുത്ത ചില അംഗങ്ങള്‍ ചേര്‍ന്ന്, 2014, നവംബര്‍ 26 ന്, കാടാച്ചിറ സബ്-രജിസ്ട്രാര്‍ മുന്‍പാകെ, മണിക്കിയില്‍ അമ്മ സേവാ ട്രസ്റ്റ് എന്ന നാമത്താല്‍ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്ന് രൂപം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനാണ് ഉദ്ദേശ്യം എന്ന് ട്രസ്റ്റ് പ്രമാണത്തില്‍ ഉള്‍പെടുത്തുകയും ചെയ്തു.
  • - ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ-സമ്പത്ത് മേഖലകളില്‍, കഴിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ, സാമ്പത്തികമായും അല്ലാതെയും, സഹായിക്കുക
  • - ഒരു സമൂഹത്തിന്‍റെ നന്മയ്ക്ക് കൂട്ടായി പ്രവര്‍ത്തിക്കുക
  • - ജാതി, മത ഭേദമെന്യേ സമൂഹത്തില്‍ കഷ്ടപ്പെടുന്ന എല്ലാ വിഭാഗത്തിലും പെട്ട ജനതയ്ക്ക് സഹായം എത്തിക്കുക.

ആരംഭ പ്രവര്‍ത്തനങ്ങള്‍

ആദ്യത്തെ സംരംഭം എന്ന നിലയില്‍ , ട്രസ്റ്റ് രണ്ട് വ്യത്യസ്ത പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി
  • 1. മാക്റ്റ് മാരക രോഗ ചികിത്സാ സഹായ പദ്ധതി
  • 2. മാക്റ്റ് അത്യാഹിത സഹായ ഫണ്ട്

തുടക്കത്തില്‍ 4 പാവപ്പെട്ടവരെ സഹായിച്ചതിനു പുറമേ, , 6 പേരെ കൂടി ആദ്യത്തെ പദ്ധതിയിന്‍ കീഴില്‍ ട്രസ്റ്റ് ധനസഹായം എത്തിച്ചു കൊടുത്തു. രണ്ടാം പദ്ധതിയിന്‍ കീഴില്‍, അപകടത്തില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ കൂടി ട്രസ്റ്റ് ചികിത്സയ്ക്കായി പണം കൊടുത്തു സഹായിച്ചു. മരണം സംഭവിച്ച ഒരു കേസില്‍, അവരുടെ 2 പെണ്‍കുട്ടികളുടെ പഠനത്തിനായി മാസാമാസം ഒരു നിശ്ചിത തുക സംഭാവനയായി നല്‍കി വരുന്നു. തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കുകളോടെ കഴിഞ്ഞ 7 വര്‍ഷമായി ഒരേ കിടപ്പില്‍ കിടക്കുന്ന ഒരു സഹോദരന്, ധീര്‍ഗകാലാടിസ്ഥാനത്തില്‍ മാസംതോറും ധനസഹായം, മാക്റ്റ് കൊടുത്തു വരുന്നുണ്ട്. വേറൊരു കേസില്‍ , വികലാംഗരായ 2 പെണ്‍കുട്ടികള്‍ക്ക് ചികിത്സയ്ക്കായി ആജീവനാന്ത ധനസഹായവും കൊടുത്തുവരുന്നുണ്ട്. പ്രമേഹം മൂത്ത് ഒരു കാല് മുറിക്കേണ്ടി വന്ന ഒരു മധ്യവയസ്കന്, കൃത്രിമ കാല് വെക്കുവാന്‍ ട്രസ്റ്റ് മുന്‍കൈ എടുത്ത കാര്യവും ഇവിടെ സൂചിപ്പിക്കുന്നു.
മാനേജിംഗ് കമ്മിറ്റി എല്ലാ മാസവും കൂടുകയും, വ്യക്തി സേവനത്തിനു പുറമേ , കൂട്ടായ സേവനത്തിന് ഊന്നല്‍ കൊടുക്കുവാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍, വിഷുനാളില്‍, ഇരുനൂറില്‍പരം അന്തേവാസികള്‍ വസിക്കുന്ന പ്രത്യാശാ ഭവന്‍ , അമലാ ഭവന്‍ എന്നിവിടങ്ങളില്‍ പോയി, അന്നദാനത്തിനു പുറമേ, അവര്‍ക്ക് ആവശ്യമുള്ള അനവധി നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്തു. ഇവയില്‍ , s.s. പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ്, വാഷിംഗ് പൌഡര്‍ , പല്‍പൊടി , തോര്‍ത്ത് , എന്നിവ ഉള്‍പെടുന്നു . വേറൊരു അവസരത്തില്‍ , കണ്ണൂരില്‍ സ്ഥിതി ചെയ്യുന്ന മൂകാംബിക ബാലികാ സദനത്തില്‍ പോയി, ഒരു നേരത്തെ ഊണിനു പുറമേ, മധുര പലഹാരങ്ങള്‍ കൂടി വിതരണം നടത്തി.
ഒരു മെമ്പറില്‍ തോന്നിയ ആശയമെന്നോണം , പ്രദേശത്തെ സ്കൂള്‍ കുട്ടികല്‍ക്കായി, ഒരു സൌജന്യ സംഗീതോപകരണ പരിശീലന ക്ലാസ് തുടങ്ങുവാന്‍ ട്രസ്റ്റ് തീരുമാനിച്ചു. അതിനു പറ്റിയ ഒരു പരിചയസമ്പന്നമായ മാഷിനേയും ട്രസ്റ്റ് കണ്ടെത്തി. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 65 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. തുടക്കത്തില്‍, തബല, വയലിന്‍, കീ-ബോര്‍ഡ് എന്നീ ഉപകരണങ്ങളില്‍ പരിശീലനം നല്‍കി വരുന്നു.
സനാതന ധര്‍മത്തിന്‍റെ മൂല്യങ്ങളെ കുറിച്ചും ആത്മീയ ബോദം വളര്‍ത്തുവാനും എല്ലാ ഞായറാഴ്ച ദിവസങ്ങളില്‍ , വൈകുന്നേരം 4 മണിക്ക് ശ്രീ പ്രവീണ്‍ പനോന്നേരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലാസ് എടുത്തു വരുന്നു .
ഇതിനിടയില്‍, വിദേശത്ത്‌ ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരില്‍ ചിലര്‍, ദുബായില്‍ മാക്ടിന്‍റെ ഒരു പ്രവാസി ഗ്രൂപ്പ് രൂപീകരിച്ച കാര്യം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ ട്രസ്റ്റിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സഹകരണം നല്‍കി വരുന്നു. അതുകൊണ്ടുതന്നെ ദുബായ് പ്രവാസി ഗ്രൂപ്പിന്‍റെ പങ്ക് മാക്ടിന് വളരെ വിലയേറിയതാണ്.
മുതിര്‍ന്ന പൌരന്മാര്‍ക്കും, താല്‍പര്യമുള്ള മറ്റു വ്യക്തികള്‍ക്കും അവരുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി യോഗ / വ്യായാമം പരിശീലിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിന്‍റെ ഉദ്ദേശം. ജെരിയാട്രിക് വിധഗ്ദ്ധരേയും, ഡോക്ടര്‍മാരെയും ക്ഷണിച്ചു വരുത്തി ആരോഗ്യ ബോധവല്‍കരണ ക്ലാസ്സ് നടത്തുവാനുംകൂടിയാണ് ഈ ക്ലബ്‌.

2015, ആഗസ്ത് 9 ന്, ഒരു വലിയ സദസിന്‍മുന്ഭാഗെ, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അവര്‍കള്‍ ട്രസ്റ്റിന്‍റെ മുഖ്യ രക്ഷാധികാരിയായി ചുമതല ഏറ്റതില്‍ ഭരണസമിതി അഭിമാനിക്കുന്നു. ട്രസ്റ്റിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവിധ സഹകരണം അങ്ങ് വാഗ്ദാനം ചെയ്യുകയുണ്ടായി. എല്ലാ സഹായ സഹകരനങ്ങള്‍ക്കും അങ്ങയ്ക്ക് പ്രണാമം.

തഥവസരത്തില്‍, രക്ഷാദികാരി ട്രസ്റ്റിന്‍റെ ലോഗോ പ്രകാശനവും നടത്തി. 4 ലോഗോ മോഡല്‍ കിട്ടിയതില്‍, വിദേശത്തുനിന്ന് നമ്മുടെ ഒരു സുഹൃത്ത് അയച്ചുതന്ന ലോഗോയാണ് തിരഞ്ഞെടുത്തത്. ആ സുഹൃത്തിന് ഒരായിരം നന്ദി.

വേറൊരു അവസരത്തില്‍, 22 കുറിപ്പുകള്‍ കിട്ടിയതില്‍, കമ്മറ്റി തിരഞെടുത്ത സന്ദേശം ഇതായിരുന്നു - ............ " ജീവ കാരുണ്യം ജന്മ സുകൃതം ". തിരഞ്ഞെടുത്ത സന്ദേശത്തിന്‍റെ കര്‍ത്താവായ ശ്രീ ജീ.കെ മാരാര്‍ അവര്‍കള്‍ക്ക്, മാനേജിംഗ് കമ്മറ്റി വാഗ്ദാനം ചെയ്ത ഉപഹാരം നല്‍കി ആദരിക്കുവാന്‍ ഈ അവസരം ഉപയോഗപെടുത്തുന്നു........... ശ്രീ ജി.കെ.മാരാര്‍........ ദയവായി , ഉപഹാരം ഏറ്റു വാങ്ങാന്‍ അഭ്യര്‍ത്തിക്കുന്നു. (ഉപഹാരം)

നല്ലവണ്ണം പഠിക്കുന്ന സ്കൂള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുനത്തിന്‍റെ ഭാഗമായി, S S L C / + 2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ ഗ്രേഡ് കിട്ടിയ പരിസര വാസികളായ 13 കുട്ടികളെ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ കയ്യാല്‍ അനുമോദിച്ചു. ഒരു മനോഹര ട്രോഫിയും സര്‍ട്ടിഫികറ്റും അടങ്ങുന്നതായിരുന്നു സമ്മാനം.
സാമൂഹ്യ വനവല്‍കരണത്തിന്‍റെ ഭാഗമായി ഒരു മനോഹര നക്ഷത്ര വൃക്ഷ തോട്ടം കെട്ടിപടുക്കുക എന്ന ലക്ഷ്യം, വളരെ ഭങ്ങിയായി ട്രസ്റ്റ് നിറവേറ്റി. കര്‍കിടക മാസത്തിലെ അവസാന ദിവസം , വളരെ വിഫുലമായ രീതിയില്‍, ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വെള്ളൂരിലത്ത് പരമേശ്വരന്‍ നമ്ബൂധിരിയുടെ കാര്‍മികത്വത്തില്‍, യജ്ഞം നടത്തി, വാദ്യ മേളത്തോടു കൂടി ഘോഷയാത്രയായി കൊണ്ടുവന്ന വൃക്ഷത്തൈകളെ, 30 സെന്റ്റ് ഭൂമിയില്‍ നട്ട് പിടിപ്പിച്ചു. ചുറ്റും വേലി കെട്ടി നിര്‍മിച്ച തോട്ടത്തില്‍ 27 നക്ഷത്രങ്ങളെ ആസ്പദമാക്കി, തന്ത്രി സമാജത്തിന്റെ നേതൃത്വത്തില്‍, 27 ഇനം ഔഷദ വൃക്ഷത്തൈകളാണ് നാട്ടത്. ജലസേചത്തിനായി, ഒരു വാട്ടര്‍ ടാങ്കും പ്പൈപ്പുകളും, ഹോസ്സും സ്ഥാപ്പിച്ചു. പരിപാലനം ചെയ്യുവാന്‍ ഒരാളെയും നിയോഗിച്ചു. യജ്ഞത്തിലും, ഘോഷയാത്രയിലും 400 ല്‍ പരം ജനങ്ങള്‍ പങ്കെടുത്തു. ശ്രീ നാരായണന്‍ MLA ഉദ്ഘാടനം ചെയ്യുകയും, ഒട്ടനവദി പ്രമുക്കര്‍ പങ്കെടുത്ത ഈ മഹാ യഗ്നത്തില്‍ , എല്ലാവര്‍ക്കും പ്രസാദ സദ്യയും വിളംഭി. ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സംരംഭമായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. രാപകല്‍ ഈ സംരംഭത്തിന്‍റെ വിജത്തിനായി, ആത്മാര്‍ഥമായി അധ്വാനിച്ച ചുറു-ചുറുപ്പുള്ള മെമ്പര്‍മാര്‍ക്ക് വിനീതമായ കൂപുക്കൈ !!!
പാവപെട്ട കുടുംബത്തില്‍നിന്ന് നല്ലവണ്ണം പഠിക്കുന്ന ഒരു കുട്ടിക്ക് ഉപരിപഠനത്തിനായ്യുള്ള എല്ലാ ചിലവുകളും അടങ്ങുന്നതാണ്‌ ഈ സ്കോളര്‍ഷിപ്‌. വര്‍ഷത്തില്‍ ഒരു കുട്ടി എന്ന നിലയില്‍, ഈ വര്‍ഷത്തെ ജേതാവ്, പതാംക്ലാസില്‍ പഠിക്കുന്ന, ദിനേശന്‍റെ മകള്‍ കുമാരി അനുഗ്രഹയാണ്. പഠനത്തില്‍ മാത്രമല്ല, കലാ, കായിക, സാംസ്കാരിക , ഇതരപഠന വിഷയങ്ങളിലും ഈ മിടുക്കി കുട്ടി മുന്നിലാണ്. കുശാഗ്രബുദ്ധിയായ ഈ പിഞ്ചു ബാലികയ്ക്ക്‌ എല്ലാവിധ ആശംസകളും അര്‍പിച്ചു കൊള്ളുന്നു.
കുട്ടികളുടെ മനസ്സില്‍ ഈശ്വര വിശ്വാസവും ഭക്തിയും വര്‍ദ്ധിപ്പിക്കുവാനും, ഭജനം ആലപ്പിക്കാനുള്ള പ്രാഗത്ഭ്യം കൂട്ടാനും, 'സ്റ്റേജ് ഭയം' ഉന്മൂലനം ചെയ്യുവാനും ഉദ്ദേശിച്ചുകൊണ്ട് രൂപപെടുത്തി എടുത്തതാണ് മാക്ടിന്‍റെ, 'മണിക്കിയില്‍ ഭജന സംഘം'. നവരാത്രി ആഘോഷ വേളയില്‍ വളരെ മനോഹരമായി അവതരിപ്പിച്ച ഭജന സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു. സംഘത്തെ നിയിക്കുന്ന ജനാരദ്ധനന്‍ മാഷിന് ഒരായിരം നന്ദിയും രേഖപെടുത്തുന്നു.
ഹിന്ദു പുരാണ കഥകളിലെ ജീവിത തത്വങ്ങള്‍ കുട്ടികളെ ബോധ്യപെടുത്തുവാന്‍ ഉധേശിച്ചുകൊണ്ടാണ് രാമായണം ക്വിസ് മത്സരം സംഘടിപ്പിച്ചത്. ആഗസ്ത് 16 ന് നടന്ന ആദ്യത്തെ ക്വിസ് മത്സരത്തില്‍ 50 തില്‍ പരം സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത് വിജയിപ്പിച്ചു. ക്വിസ് മാഷായി മത്സരം നിയന്ത്രിച്ച ജിതേന്ദ്രനും സമ്മാനങ്ങള്‍ വിതരണം ചെയ്തു സംസാരിച്ച പ്രവീണ്‍ പനോന്നേരിക്കും വലിയ നന്ദി

മറ്റുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങളും, പൂജാദികളും കണ്ടറിയുവാനും, ആശ്രമ ജീവിതത്തെ കുറിച്ചു മനസ്സിലാക്കാനും, മാക്റ്റ് മെമ്പര്‍മാര്‍ കുടുംഭ സമേതം ഒരു ദിവസത്തെ തീര്‍ത്ഥാടനം സംഘടിപിക്കുകയുണ്ടായി. കണ്ണൂര്‍ / കാസറഗോട്ടില്ലുള്ള മിക്ക മഹാ ക്ഷേത്രങ്ങളും, രണ്ടാശ്രമവും സന്ദര്‍ശിച്ചു പുണ്യം നേടി. ബസ്സ്‌ വാടക ഒഴികെ ബാക്കി എല്ലാ ചിലവുകളും ട്രസ്റ്റാണ് വഹിച്ചത്.

മലബാര്‍ കാന്‍സര്‍ സൊസൈറ്റിയോടൊപ്പം സഹകരിച്ച് , അടുത്ത മാസം, സൌജന്യമായി കാന്‍സര്‍ അവബോധ / നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുവാനാണ് ഉദ്ദേശം . 35 നും 55 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് വളരെ ഫലവത്തായിരിക്കും ഈ പരിശോദന, എന്ന് സൊസൈറ്റി അവകാശപെടുന്നു.

ട്രസ്റ്റിന്‍റെ എല്ലാ മെമ്പര്‍മാരുടെയും ബന്ധു-മിത്രാദികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണയിച്ച് ഒരു ഡയറക്ടറി ഉണ്ടാക്കുവാന് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്. നാട്ടുകാരുടെ ആവശ്യാനുസരണം, ഏതു സമയത്തും രക്തം ദാനം ചെയ്യുവാന്‍ മാക്ടിനോട് ആവശ്യപ്പെടാവുന്നതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ താല്‍പര്യമുള്ള ജനങ്ങളില്‍ നിന്ന്, ട്രസ്റ്റിന്‍റെ പുതിയ മെമ്പറായി ചേരുവാന്‍ ക്ഷണിക്കുന്നു. പല ആനുകൂലന്യലും, സംതൃപ്ത്തിയും നല്‍കുന്ന മെമ്പര്‍ഷിപ്പിന് ഉടനെ അപേക്ഷിക്കുക. 'ജീവകാരുണ്യം ജന്മ സുകൃതം' എന്ന മുദ്രാവാഖ്യം ഉയര്‍ത്തിപിടിച്ചുകൊണ്ട്, മുന്നോട്ട് നീങ്ങാന്‍ ഭക്തരുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.

സുഹൃത്തുകളെ ........... സമൂഹത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇനിയും എത്രയോ വ്യത്യസ്ത രീതിയില്‍ ചെയ്യുവാന്‍ പറ്റുമെന്നുള്ളത്തിനു തെളിവായി, മെമ്പര്‍മാരില്‍ നിന്ന് പല നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ട്. അവയില്‍ ചിലതെങ്കിലും പങ്കു വെയ്കാന്‍ ആഗ്രഹിക്കുന്നു.

  • മാക്റ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം റിബേറ്റ് സ്ക്കീം
    യാതൊരു മെഡിക്കല്‍ സ്കീമിലും ഉള്‍പെടാത്ത, മെമ്പര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനി വഴി മെഡിക്ലേം പോളിസി എടുക്കുമ്പോള്‍ 10% റിബേറ്റ് നല്‍കണം, എന്നാണ് നിര്‍ദേശം.
  • മാക്റ്റ് കരള്‍ / വൃക്ക രോഗ നിര്‍ണയ ക്യാമ്പ്
    വിലപിടിപുള്ള ആധുനിക ഉപകരണങ്ങള്‍ കൊണ്ട് ടെസ്റ്റുകള്‍ നടത്തി പ്രത്യേക രീതിയില്‍ കരള്‍ / വൃക്ക രോഗം നിര്‍ണയിക്കുന്ന വിദഗ്ധരെ കൊണ്ട് സൌജന്യമായി സംഘടിപ്പികുക എന്നാണ് നിര്‍ദേശം
  • മാക്റ്റ് പരിസ്ഥിതി സംരക്ഷണ പേപ്പര്‍-ബാഗ് നിര്‍മാണ യുണിറ്റ്
    പരിസ്ഥിതി സംരക്ഷണത്തിലൂടെ ജീവകാരുണ്യം സേവിക്കുക, എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ആദ്യ ഘട്ടത്തില്‍ മെമ്പര്‍മാരുടെ വീട്ടില്‍ നിന്ന്, സാധാരണ ദിനപത്രം കൊണ്ട് ബാഗുകള്‍ നിര്‍മിക്കുകയും, അവയെല്ലാം ക്ഷേത്രങ്ങളില്‍ സൌജന്യമായി വിതരണം ചെയ്യുവാനാണ്‌ ലക്‌ഷ്യം. മാരകമായ പോളിത്തീന്‍ സഞ്ചിക്കു പകരമായി, പരിസ്ഥിതിആഘാതമില്ലാത്ത പേപ്പര്‍-ബാഗ്‌ ഉപയോഗിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍, പേപ്പര്‍-ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ തന്നെ സ്ഥാപ്പിക്കുകയും, നിര്‍മിക്കുന്ന ബാഗ്‌ മാര്‍കറ്റില്‍ വില്‍കുകയുമാണ് ലക്‌ഷ്യം. വിറ്റുകിട്ടുന്ന ആദായം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുകയാണ് ഉദ്ദേശം .
  • മാക്റ്റ് ഓര്‍ഗാനിക് പച്ചക്കറി തോട്ടം
    ക്ഷേത്രത്തിലെ മിച്ച ഭൂമിയില്‍ ശാസ്ത്രീയമായി ഒരു ജൈവ പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കുവാന്‍ ട്രസ്റ്റ് മുന്നോട്ട് വരണം, എന്നാണ് വേറൊരു നിര്‍ദേശം.
  • മാക്റ്റ് സംഗീത / കലാ പരിശീലന
    ക്ലാസ്സിനോടൊപ്പം, കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീതവും, ഡാന്‍സും, ചെണ്ടയും അഭ്യസിക്കാന്‍ അവസരം ഒരുക്കുക .
  • മാക്റ്റ് ഭിന്ന ശേഷി പൌരന്മാര്‍ക്ക് അവകാശ/ബോധവല്കരരണ ക്ലാസ് സംഘടിപ്പിക്കുക.
  • മാക്റ്റ് മാര്‍ജിന്‍ -രഹിത അവശ്യ സാദന വിതരണ സ്കീം
    അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, മുതലായവ , ഹോല്‍സേലില്‍ നിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് ലാഭം ഒന്നുംതന്നെ എടുക്കാതെ വിതരണം ചെയ്യുക, എന്നതാണ് നിര്‍ദേശം.
  • അവയവ ദാനം
    അവയവദാനം ചെയ്യുവന്‍ ചില മെമ്പര്‍മാര്‍ ഇതിനകം സന്നദ്ധത പ്രകടിപിച്ചിട്ടുണ്ട്. അവയവദാനത്തെ കുറിച്ച്, കൂടുതല്‍ അറിവിനായി, ഒരു ലേഖനവും, വീഡിയോയും ഇന്നിവിടെ ഒരിക്കിയിടുണ്ട്. എല്ലാ മെമ്പര്‍മാരും അവരുടെ ഓരോ കുടുംബാംഗങ്ങളും, അവയവധാനതിന് സമ്മത പത്രം കൊടുക്കണം എന്ന് താഴ്മയായി അഭ്യര്‍ത്തികുന്നു.
  • മാലിന്യ മുക്ത പൊതുവാച്ചേരി
    "സ്വച് ഭാരത് " എന്ന ആശയത്തെ മുന്‍നിര്‍ത്തി , മണിക്കിയില്‍ ക്ഷേത്രം ഉള്‍കൊള്ളുന്ന പൊതുവാച്ചേരി ഗ്രാമം ശുചിയായി നിലനിര്‍ത്താനും മാലിന്യ മുക്തമാക്കാനും മാക്റ്റ് മെമ്പര്‍മാര്‍ നയിക്കുന്ന ദ്രുത സേന ആഴ്ചയില്‍ ഒരു ദിവസം നിരത്തില്‍ ഇറങ്ങാന്‍ ആലോചിക്കുകയാണ്. ഇത് വിജയിക്കുകയാണെങ്കില്‍ , ശാസ്ത്രീയമായ ഒരു മാലിന്യ സംസ്കരണ യുണിറ്റ്കൂടി സ്ഥാപ്പിക്കണം എന്നാണ് നിര്‍ദേശം.
  • സര്‍ക്കാര്‍ സ്കൂളില്‍ പടനോപകരണങ്ങള്‍ / മാലിന്യ സംസ്കരണ പൈപ്പ് / സുചി മുറി എന്നിവ സംഭാവന ചെയ്യുക
  • സ്കൂളില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡും പ്രശംസാ പത്രവും സമ്മാനിക്കുക
  • ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കുക
  • തോട്ടട അപൂര്‍വാശ്രമത്തില്‍ അന്നദാനവും കല്യാണ ചിലവിനുള്ള സംഭാവനയും ചെയ്യുക
    50-ല്‍ പരം പിഞ്ചു അനാഥ കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്ന ഒരമ്മയുടെ സ്നേഹകണ്ണീര്‍ കാണണമെങ്കില്‍ തോട്ടട അപൂര്‍വാശ്രമത്തില്‍ ചെല്ലണം. ജീവനും കാരുണ്യവും അര്‍പ്പിക്കാന്‍ അര്‍ഹതയുള്ള ഇവരെ, ഒരു കൈതാങ്ങെന്നോണം, വൃശ്ചിക മാസം ഒന്നിന്, അന്നദാനവും കല്യാണ ചിലവിനുള്ള സംഭാവനയും ചെയ്യണം എന്ന് മെമ്പര്‍മാരോട് ആഹ്വാനം ചെയ്യുന്നു.
  • നക്ഷത്ര വൃക്ഷ തോട്ടത്തില്‍ നടപ്പാതയും, വിശ്രമ ഷെഡും, ലൈറ്റും സ്ഥാപിക്കുക
  • മെഡിക്കല്‍ ക്യാമ്പ്‌ പോലുള്ള ചിലവേറിയ സംരംഭങ്ങള്‍ മറ്റു ട്രസ്റ്റ് / സംഘടനങ്ങളെ കൂടിചേര്‍ന്ന് നടത്തുക